വിവാദ പരാമർശത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിക്ക് എതിരെയും ഇവർ കയർത്തു സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്തുവന്നു. കൊല്ലം സ്വദേശിനിയോടാണ് ഇവർ കയർത്തു സംസാരിക്കുന്നത്.
തന്നെയും കുട്ടികളെയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരെയായിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറയുന്നു. സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈൻ ചോദിക്കുന്നു