Headlines

പരാമർശം മുറിവേൽപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു; സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ: ജോസഫൈൻ

ഗാർഹിക പീഡനത്തിന് ഇരയായ യുവതിയോട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ഖേദം പ്രകടിപ്പിച്ചുള്ള കുറിപ്പ് ജോസഫൈൻ പുറത്തിറക്കി. കുട്ടിയോട് സംസാരിച്ചത് ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണെന്ന് ജോസഫൈൻ പറയുന്നു

അവർ സംസാരിച്ചത് കുറഞ്ഞ ശബ്ദത്തിൽ ആയിരുന്നതിനാൽ വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല. അവർ പോലീസിൽ പരാതി നൽകാത്തതിലുള്ള ആത്മ രോഷത്തിലാണ് അങ്ങനെ സംസാരിക്കേണ്ടി വന്നത്. അങ്ങനെ പറയേണ്ടിയിരുന്നില്ലെന്് ബോധ്യപ്പെട്ടു. തന്റെ വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫൈൻ പറയുന്നു.