വനിതാ കമ്മീഷന്റെ വിശ്വാസ്യത എം സി ജോസഫൈൻ തകർത്തു: പ്രതിപക്ഷ നേതാവ്

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷൻ അധ്യക്ഷ തകർത്തുവെന്ന് സതീശൻ ആക്ഷേപിച്ചു

വിഷയം ജോസഫൈന്റെ പാർട്ടിയും സർക്കാരും ഗൗരവമായി കാണണം. കമ്മീഷൻ അധ്യക്ഷയോട് ദേഷ്യമല്ല, സഹതാപമാണ് തനിക്ക് തോന്നുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വേദനിപ്പിക്കുന്ന പുരുഷൻമാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും സതീശൻ പറഞ്ഞു. സ്ത്രീകൾ കൂടുതൽ ധീരരാകകണം. ആത്മഹത്യയല്ല അവസാന വഴി. സമൂഹം ഒപ്പമുണ്ടെന്നും സതീശൻ പറഞ്ഞു.