സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്‌സിൻ വിതരണത്തിന് സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്‌സിൻ ചലഞ്ച് വഴി കിട്ടിയ പണം ഇതിനായി ഉപയോഗിക്കണം. സംസ്ഥാനത്തെ വാക്‌സിനേഷനിൽ പലയിടത്തും രാഷ്ട്രീയവത്കരണമുണ്ട്. വിതരണത്തിൽ ക്രമക്കേടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു
സംസ്ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കമായി. ആദ്യ ഡോസ് വാക്‌സിൻ എല്ലാവർക്കും പൂർത്തിയാക്കുക എന്ന ലക്ഷ്യമിട്ടാണ് വാക്‌സിനേഷൻ യജ്ഞം. പ്രതിദിനം അഞ്ച് ലക്ഷം പേർക്കെങ്കിലും വാക്‌സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.