ജീവിതം മാറ്റിമറിച്ച തലവേദന, 9 വര്‍ഷത്തെ പോരാട്ടം.. സ്ക്രീനില്‍ തിരിച്ചെത്താനുള്ള ആഗ്രഹം ബാക്കിയാക്കി ശരണ്യ യാത്രയായി
9 വര്‍ഷം, തലയില്‍ 9 ശസ്ത്രക്രിയകള്‍.. 2012 മുതല്‍ അര്‍ബുദത്തോട് പൊരുതിയ ശരണ്യ ഒടുവില്‍ ഈ ലോകത്തോട് വിടപറഞ്ഞു. രോഗത്തിന് മുന്‍പില്‍ തോല്‍ക്കാതെ ഓരോ തവണയും ജീവിതത്തിലേക്ക് തിരികെയെത്തിയ ശരണ്യ, കാന്‍സറിനോട് എങ്ങനെ പൊരുതണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്താണ് യാത്രയായത്. അര്‍ബുദവും ചികിത്സയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികളുമെല്ലാം വലച്ചപ്പോഴും ശരണ്യ അവസാന നിമിഷം വരെ ആത്മവിശ്വാസവും പുഞ്ചിരിയും മായാതെ കാത്തു. മിനി സ്ക്രീനിലും സിനിമയിലും സജീവമായിരിക്കുമ്പോഴാണ് തലവേദന ശരണ്യയുടെ ജീവിതം മാറ്റിമറിച്ചത്. മൈഗ്രെയിന്‍ ആണെന്നാണ് ആദ്യം…