സമുദ്ര സുരക്ഷക്ക് തുരങ്കം വെക്കുന്ന ഭീകരവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് പ്രധാനമന്ത്രി

യു എൻ രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിലാണ് മോദി അധ്യക്ഷത വഹിച്ചത്. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷാ കൗൺസിൽ യോഗത്തിന്റെ അധ്യക്ഷനാകുന്നത്.

സമുദ്രസുരക്ഷക്ക് തുരങ്കം വെക്കുന്ന ഭീകരവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് നരേന്ദ്രമോദി പറഞ്ഞു. സമുദ്രവ്യാപാര മേഖലയിലെ തടസ്സങ്ങൾ നീക്കേണ്ടതുണ്ട്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു

കടൽക്കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകൾ തിരിച്ചുപിടിക്കണം. രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടണം. തീവ്രവാദ ശക്തികൾക്കെതിരായ പോരാട്ടത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.