കാർഷിക നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്നും ഉത്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു
കർഷക പ്രക്ഷോഭങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയും പാർലമെന്റിൽ ബഹളം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിക്കുന്നത്. വിഷയത്തിൽ പാർലമെന്റിൽ തിങ്കളാഴ്ച പ്രധാനമന്ത്രി മറുപടി നൽകും
കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ കേന്ദ്രം എംബസികളെ സമീപിച്ചിട്ടുണ്ട്. സമരത്തിന്റെ സ്ഥിതി രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിർദേശം.