സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കി; പിണറായിക്ക് ഇളവ് നൽകണോയെന്ന് ആലോചിക്കും

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പുതിയ പ്രായപരിധി നിശ്ചയിച്ചു. 80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയാണ് കുറച്ചത്. അതേസമയം 78 വയസ്സിലെത്തി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകണമോയെന്ന കാര്യത്തിൽ പിന്നീട് ആലോചിക്കും.

പശ്ചിമ ബംഗാളിൽ പാർട്ടി വൻ തകർച്ച നേരിട്ടതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നൽകി. കേരളത്തിലെ ജനങ്ങളെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

കേരളത്തിൽ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിന് രൂപരേഖയുണ്ടാക്കും. കുട്ടികളുടെയും സ്‌കൂൾ ജീവനക്കാരുടെയും വാക്‌സിനേഷൻ വേഗത്തിലാക്കണം. സ്‌കൂളുകൾ എത്രയും വേഗം തുറക്കാൻ നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.