ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി കോൺഗ്രസ്. അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയർത്താനാണ് നീക്കമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. നിലവിൽ 545 അംഗങ്ങളാണ് ലോക്സഭയിൽ ഉള്ളത്.
ആയിരം സീറ്റുകളോടെയാണ് സെൻട്രൽ വിസ്തയിലെ ലോക്‌സഭയുടെ നിർമാണം നടക്കുന്നത്. അംഗസംഖ്യ വർധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കിൽ അതിന് പ്രത്യാഘാതങ്ങളുണ്ടാകും.
വിശാല കൂടിയാലോചന ഇല്ലാതെ ഇത്തരം നീക്കം നടത്തരുതെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയർത്തിയ ശേഷം മൂന്നിലൊന്ന് വനിതകൾക്ക് സംവരണം നൽകാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോർട്ടുകൾ.