സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമം; കേന്ദ്രമന്ത്രി വി. മുരളീധരൻ ഇടപെടണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പല ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്‌സിൻ ക്ഷാമമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും നാളെ വാക്‌സിനേഷൻ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അടുത്ത മാസം അറുപത് ലക്ഷം ഡോസ് വാക്‌സിൻ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. മുപ്പത്തിയഞ്ച് ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. വാക്‌സിൻ വിതരണം സുതാര്യമാണ്. വാക്‌സിൻ എത്തിക്കേണ്ടവർ…

Read More

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്കാ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കൽ കോളേജ് സ്വദേശിനി (30) എന്നിവർക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി. നിലവിൽ അഞ്ച് പേരാണ്…

Read More

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്സിന്‍ വിതരണം പ്രതിസന്ധിയില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നാളെ മുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്‌സിനേഷന്‍ നിര്‍ത്തേണ്ട അവസ്ഥയാണ്. അതേസമയം സ്വകാര്യ മേഖലയില്‍ വാക്‌സിനേഷന്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 29 -ാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ രണ്ടുദിവസം സര്‍ക്കാര്‍ സംവിധാനം വഴിയുള്ള വാക്‌സിന്‍ വിതരണം പൂര്‍ണമായും മുടങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. കേരളത്തില്‍ പതിനെട്ട് വയസിന് മുകളിലുള്ള…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളെ സിപിഎം പുറത്താക്കി, രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി

  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടപടിയുമായി സിപിഎം. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെ മാറ്റി. പ്രതികളായ ജീവനക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ട് ദിവസമായി തുടരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനും തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് നടപടി. ഉല്ലാസ് കളക്കാട്ട്, കെ ആർ വിജയ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയത്. ഇരിങ്ങാലക്കുടി എരിയാ കമ്മിറ്റി അംഗം പി കെ ചന്ദ്രനെ…

Read More

അസം-മിസോറാം അതിർത്തിയിൽ വെടിവെപ്പ്; സർക്കാർ വാഹനങ്ങൾ കത്തിച്ചു

  അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. അതിർത്തിയിൽ വെടിവെപ്പുണ്ടായതായും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായുമാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും തമ്മിൽ അതിർത്തി പങ്കിടുന്നിടത്താണ് സംഘർഷമുണ്ടായത്. അതിർത്തി കടന്നുള്ള കയ്യേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറമിൽ നിന്നുള്ള ആളുകൾ കല്ലെറിയുകയായിരുന്നുവെന്ന് അസം പോലീസ് ആരോപിച്ചു

Read More

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി

പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുമ്പായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഡെപ്യൂട്ടേഷനും ദീർഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി വ്യക്തമായ പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് തടയൽ കേന്ദ്രനിയമത്തിന്റെ ഭാഗമാണെങ്കിലും സംഘടിത കുറ്റകൃത്യം തടയാൻ നിയമനിർമാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാർ…

Read More

മീരാബായി ചാനു ഇനി മണിപ്പൂർ പോലീസിൽ എ എസ് പി; സമ്മാനമായി ഒരു കോടി രൂപയും

ഒളിമ്പിക്‌സിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരമായ മീരാബായ് ചാനുവിന് മണിപ്പൂർ സർക്കാരിന്റെ അംഗീകാരം. മീരാബായിയെ മണിപ്പൂർ പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചതായി മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. സമ്മാനമായി ഒരു കോടി രൂപയും ബീരേൻ സിംഗ് പ്രഖ്യാപിച്ചു വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളിമെഡൽ സ്വന്തമാക്കിയത്. പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിത കൂടിയാണ് മീരാബായി ചാനു

Read More

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 221 പേര്‍ക്ക് കൂടി കോവിഡ് ;304 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35

  വയനാട് ജില്ലയില്‍ ഇന്ന് (26.07.21) 221 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 304 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.35 ആണ്. 218 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74188 ആയി. 69037 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4629 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3479 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കുണ്ടറ പീഡന ആരോപണം: മന്ത്രി ശശീന്ദ്രന് എൻ സി പിയുടെ താക്കീത്; ആറ് പേരെ സസ്‌പെൻഡ് ചെയ്തു

കുണ്ടറ പീഡന പരാതി വിവാദത്തിൽ എൻ സി പിയിൽ നടപടി. മന്ത്രി എ കെ ശശീന്ദ്രനെ താക്കീത് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അറിയിച്ചു. പാർട്ടിയുടെ സത്‌പേര് കളങ്കപ്പെടുത്തിയതിന് ആറ് പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത പുലർത്താൻ മന്ത്രിക്ക് നിർദേശം നൽകി. പ്രവർത്തകർ ഇനി ശുപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുത്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി…

Read More