അസം-മിസോറാം അതിർത്തിയിൽ വെടിവെപ്പ്; സർക്കാർ വാഹനങ്ങൾ കത്തിച്ചു

 

അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. അതിർത്തിയിൽ വെടിവെപ്പുണ്ടായതായും സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായുമാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും തമ്മിൽ അതിർത്തി പങ്കിടുന്നിടത്താണ് സംഘർഷമുണ്ടായത്. അതിർത്തി കടന്നുള്ള കയ്യേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറമിൽ നിന്നുള്ള ആളുകൾ കല്ലെറിയുകയായിരുന്നുവെന്ന് അസം പോലീസ് ആരോപിച്ചു