കർണാടക അതിർത്തിയിൽ ഇന്ന് മുതൽ നിയന്ത്രണം ശക്തമാക്കും. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്രക്കാരെ ഇന്ന് മുതൽ കടത്തി വിടില്ല. കാസർകോട് തലപ്പാടി അതിർത്തിയിൽ കെ എസ് ആർ ടി സി ബസുകളിലടക്കം വാഹനപരിശോധന കർശനമാക്കുമെന്നും കർണാടക അറിയിച്ചു
കൊവിഡിന്റെ രണ്ടാം തരംഗം മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. നേരത്തെ പലതവണ കർണാടക ഇത്തരത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവുകളെയും പ്രതിഷേധങ്ങളെയും തുടർന്ന് പിൻവലിക്കുകയായിരുന്നു
നിയന്ത്രണങ്ങൾ ദിനംപ്രതി അതിർത്തി കടന്നുപോകുന്ന വിദ്യാർഥികളെയും അടിയന്തര ചികിത്സക്കായി മംഗലാപുരത്ത് പോകുന്ന രോഗികളെയും സാരമായി ബാധിക്കും.