കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിലാണ് ലോക്ക് ഡൗൺ. ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂർണമായി അടച്ചിടും
സ്‌കൂളുകൾ, കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതും പ്രതിരോധ നടപടികൾക്ക് കാരണമായെന്ന് സർക്കാർ അറിയിച്ചു
വെള്ളിയാഴ്ച മധ്യപ്രദേശിൽ 1140 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,73,097 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.