വികസനവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വികസനത്തിന്റെ കാര്യത്തിൽ പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര പറഞ്ഞു
പിണറായി സർക്കാർ ഏറ്റവുമധികം വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്നും അനിൽ അക്കര പറഞ്ഞു