മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് ഫോണിൽ സന്ദേശമെത്തിയത്. പോലീസ് മർദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ഫോൺ കോൾ എത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.