റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി: കേരളത്തില്‍ നിന്നെത്തിയ രണ്ടുപേര്‍ ബോംബുവെക്കുമെന്ന് സന്ദേശം: പരിശോധന കർശനം

 

കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നുമെത്തിയ രണ്ടു പേര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കുമെന്നു ഭീഷണി സന്ദേശം. കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിൽ ബോംബ് വയ്ക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് എത്തിയ ഭീഷണിയിൽ പറയുന്നത്. രാവിലെ 7 മണിക്കാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.

കോയമ്പത്തൂര്‍ തുടിയല്ലൂര്‍ സ്വദേശി സെന്തില്‍കുമാര്‍ എന്നയാളാണ് ഈ ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പൊലീസിനോട് പറഞ്ഞുവെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണ്.