ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. അൽ-ഖ്വയിദ സംഘടനയുടെ പേരിൽ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സിംഗപ്പൂരിൽ നിന്ന് രണ്ട് ഭീകരർ ഇന്ത്യയിലേക്ക് വരുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹി വിമാനത്താവളത്തിൽ ബോംബ് വയ്ക്കുമെന്നും കത്തിലുണ്ട്. വിമാനത്താവളത്തിന്റെ സുരക്ഷ കർശനമാക്കി.
സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ബോംബ് ഭീഷണി. കത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെല്ലിന് ഡൽഹി പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.