ബീച്ചുകൾ തിങ്കളാഴ്ച മുതൽ, മാളുകൾ ബുധനാഴ്ച; ഓണക്കാല ഉണർവിലേക്ക് കേരളം

നാളെ മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ താല്ക്കാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകള്‍ നാളെ മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഞായാറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. നാളെ മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി ഒന്‍പതുവരെ കടകളിലെത്താന്‍ തടമില്ല. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിക്കണ്ട എന്ന നിര്‍ദേശമുള്ളത് വ്യാപാരമേഖലക്ക്…

Read More

ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ശരിക്കും സ്വർണ്ണമാണോ; ഒരു മെഡലിന് എത്ര വിലവരും; അറിയാം മെഡൽ വിശേഷങ്ങൾ

ഒളിംപിക്സ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ഇനത്തിലെയും ഫൈനൽ കഴിയുമ്പോൾ മെഡൽ സമ്മാനിക്കുന്നത് നമ്മൾ കാണാറുണ്ട്. ഈ നൽകുന്ന സ്വർണ്ണ മെഡലിനെ പറ്റി പലരും പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. ഇത് ശരിക്കും സ്വർണ്ണമാണോ ? നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങൾ എന്തൊക്കെയായിരിക്കും, ഇതിനൊക്കെ എത്ര വില വരും എന്നൊക്കെയാണ് പ്രധാന സംശയങ്ങൾ. എന്നാൽ ശരിക്കും സ്വർണ്ണ മെഡൽ പൂർണ്ണമായും സ്വർണ്ണമല്ല. കുറച്ച് സ്വർണ്ണവും ബാക്കി വെള്ളിയും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്വർണ്ണ മെഡലുകൾക്ക് 556 ഗ്രാം ആണ് ഭാരം. ഇതിൽ പുറത്ത്…

Read More

മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

  കൊച്ചി: ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. തോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടനിലക്കാരും ചിത്രത്തിലുണ്ട്. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനേഷ് കുമാറിന്‍റെ ഫോണില്‍ നിന്നാണ് ദൃശ്യം ലഭിച്ചത്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് എന്നിവരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. കള്ള തോക്ക് നിര്‍മാണത്തിന്‍റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള…

Read More

സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും

  സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഓഗസ്റ്റ് 14ന് ഓണ്‍ലൈന്‍ പൂക്കളമത്സരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിശ്വമാനവികതയുടെ ഓണപ്പൂക്കളം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ പത്താം തിയതി മുതല്‍ ടൂറിസം വെബ്‌സൈറ്റ് വഴി നടത്താം. കേരളത്തിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും പ്രത്യേകമായി സമ്മാനങ്ങള്‍ നല്‍കും. അതേസമയം ഒരു ഡോസ് വാക്‌സിനെങ്കിലും…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.34 ലക്ഷം സാമ്പിളുകൾ; ടിപിആർ 13.87

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1048, കൊല്ലം 1695, പത്തനംതിട്ട 523, ആലപ്പുഴ 1150, കോട്ടയം 790, ഇടുക്കി 400, എറണാകുളം 2339, തൃശൂർ 2815, പാലക്കാട് 2137, മലപ്പുറം 2119, കോഴിക്കോട് 2397, വയനാട് 726, കണ്ണൂർ 1115, കാസർഗോഡ് 854 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,57,687 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

കോഴിക്കോട് ജില്ലയില്‍ 2467 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 2397 , ടി.പി.ആര്‍ 18.05 % 

    ജില്ലയില്‍ ഞായറാഴ്ച 2467 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2448 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 13924 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2397 പേര്‍ കൂടി…

Read More

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അവരെ സ്‌കൂളുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്, മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, വാക്‌സിനേഷന്‍, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍…

Read More

വയനാട്ടിൽ 551 പേര്‍ക്ക് കൂടി കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.45

വയനാട് ജില്ലയില്‍ ഇന്ന്  551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 726 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.45 ആണ്. 545 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82090 ആയി. 74506 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6700 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5151 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  …

Read More

ചെങ്കോട്ടയ്ക്ക് ചുറ്റും ‘കണ്ടെയ്‌നര്‍ കോട്ട’: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്‌നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്‌നറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉയരത്തില്‍ അടുക്കി വലിയ മതില്‍ പോലെയാണ് വിന്യസിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരുവിഭാഗം ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കയറുകയും സംഘടന കൊടികള്‍ നാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ വലിയ മുന്നൊരുക്കങ്ങളുമായി ഡല്‍ഹി പൊലീസ് രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, ജമ്മുകശ്മീരില്‍ അടുത്തിടെ…

Read More