ബീച്ചുകൾ തിങ്കളാഴ്ച മുതൽ, മാളുകൾ ബുധനാഴ്ച; ഓണക്കാല ഉണർവിലേക്ക് കേരളം

നാളെ മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ താല്ക്കാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകള്‍ നാളെ മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ഞായാറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. നാളെ മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി ഒന്‍പതുവരെ കടകളിലെത്താന്‍ തടമില്ല. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിക്കണ്ട എന്ന നിര്‍ദേശമുള്ളത് വ്യാപാരമേഖലക്ക് കൂടതല്‍ ഉണര്‍വ് പകരം. മാളുകളില്‍ ബുധനാഴ്ച മുതല്‍ സാമൂഹിക അകലം പാലിച്ച് ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും നാളെ മുതല്‍ പൂര്‍ണമായും തുറക്കുകയയാണ്.
വാക്സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനഗണ്ഡങ്ങള്‍ പാലിച്ച് കുടുംബങ്ങളുമായി എത്താമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോക്ഡൗണ്‍ ടൂറിസം മേഖലക്ക് 33000 കോടി രൂപയുണ്ട് സാമ്പത്തിക നഷ്ടമുണ്ടാക്കി. ബീച്ചുകള്‍ ഉള്‍പ്പടെ തുറക്കുന്നത് ഓണക്കാലക്ക് സംസ്ഥാനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും.
ആഭ്യന്തര ടൂറിസം പ്രോല്‍സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. എസി ഇല്ലാത്ത റസ്റ്ററന്‍ഡുകളില്‍ ഇരുന്ന കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.