എറനാട് എക്‌സ്പ്രസും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനും ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കു. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസാണ് പുനരാരംഭിക്കുന്നത്. ഏറനാട് എക്‌സ്പ്രസ്(06605)മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്ക് ബുധനാഴ്ച സർവീസ് തുടങ്ങും
മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ എക്‌സ്പ്രസ് ട്രെയിനായാണ് ബുധനാഴ്ച മുതൽ സർവീസ് നടത്തുക. അതേസമയം പാസഞ്ചർ നിർത്തിയതു പോലെ എല്ലാ ലോക്കൽ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുണ്ടാകും.