യശ്വന്ത്പൂർ-കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ്(06537-06538) സർവീസ് പുനരാരംഭിക്കുന്നു. ദീപാവലികാലത്ത് ഒക്ടോബറിൽ സ്‌പെഷ്യൽ ട്രെയിനായി ഓടിയ എക്‌സ്പ്രസ് നവംബർ 30ന് സർവീസ് അവസാനിപ്പിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബർ ഏഴ് മുതൽ 31 വരെ സർവീസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു
ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ചാണ് സർവീസ് നടത്തുക. യാത്രക്കാർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ട്രെയിന്റെ സർവീസ് നിർത്തിവെച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിലാണ് യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ സർവീസ് അവസാനിപ്പിച്ചത്. പിന്നീട് ഒക്ടോബറിൽ സ്‌പെഷ്യൽ ട്രെയിനായി ഓടുകയായിരുന്നു.