സൗദിയിൽ മലയാളി യുവതി കുഴഞ്ഞു വീണുമരിച്ചു

  അൽബഹ:സൗദി അറേബ്യയിലെ അൽബാഹക്കടുത്തുള്ള പ്രദേശമായ ബൽജുർശിയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു നിര്യാതയായി.കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനിയായ പൂവത്താനം വീട്ടിൽ ബെസ്സിമോൾമാത്യു(37)ആണ് മരിച്ചത്.ബൽജുർശിയിൽ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്നു.ബൽജുർശി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹ്യപ്രർത്തകർ വഴി നടപ്പിലാക്കുന്നു.ഭർത്താവ്:ജോസഫ് വർഗീസ്,മകൻ ജൂബിലി ജോസഫ്:(2)വയസ്.

Read More

രണ്ടാം ട്വന്റി-20 ; ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം; പരമ്പര

സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും വിജയം ഇന്ത്യക്ക്. ജയത്തോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. സിഡ്‌നിയില്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടി. ശിഖര്‍ ധവാന്‍ (52), ഹാര്‍ദ്ദിക്ക് പാണ്ഡെ (42), കോഹ്‌ലി ( 40), രാഹുല്‍ (30) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയത്തിന് നിദാനം. 36 പന്തില്‍ നിന്നാണ് ധവാന്‍ 52…

Read More

ഇന്ന് സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4120 സമ്പർക്കരോഗികൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ (80), കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍ (49), തിരുമുള്ളവാരം സ്വദേശി ഗോപന്‍ (55), ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍ (74), കല്ലൂപ്പാലം സ്വദേശി സൂപി (49), ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി (71), വടക്കല്‍ സ്വദേശി മംഗളാനന്ദന്‍ (67), കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ് (65), എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍ (62), തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട്…

Read More

ഒന്നാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിരുന്നു.   ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ ജാഥകളോ പൊതുയോഗങ്ങളോ…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 3 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 446 ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 17, 19), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ ചാലിശേരി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Read More

വയനാട് ‍ജില്ലയിൽ 213 പേര്‍ക്ക് കൂടി കോവിഡ്;80 പേര്‍ക്ക് രോഗമുക്തി, 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (06.12.20) 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 80 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12060 ആയി. 10129 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 1853 പേരാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

‘മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?’; ആഭരണ കളക്ഷനുമായി ശോഭന, സംശയങ്ങളുമായി ആരാധകര്‍

സാരി കളക്ഷന് പിന്നാലെ തന്റെ ആഭരണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന. ആഭരണങ്ങള്‍ക്ക് നടുവില്‍ നിന്നും കൈയ്യിലൊരു വലിയ ജിമിക്കി കമ്മല്‍ പിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ”ഗംഗേ… അതിനും എന്നെ തടയാനാവില്ല” എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാവുകയാണ്. ഇതോടെ മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗുകളുമായി ആരാധകരും രംഗത്തെത്തി. ”മുല്ല മൊട്ട് മാല, മാങ്ങാ മാല… നെറ്റിച്ചുട്ടി… ചിലങ്കയെവിടെ?”, ”ശോഭനാ സ്‌റ്റോര്‍സില്‍ നിന്നുള്ള നാഗവല്ലിയുടെ കളക്ഷന്‍സ്”, ”ഇനി അല്ലിക്ക് ആഭരണം എടുക്കാന്‍ പോകണം” എന്നിങ്ങനെയാണ് ചില കമന്റുകള്‍ ഏഴ്മാസങ്ങള്‍ക്ക്…

Read More

തെരഞ്ഞെടുപ്പ് ഫലം വൈകില്ല; ഉച്ചയ്ക്ക് മുന്‍പ് അറിയാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദശ തെരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‍കരന്‍. എല്ലാ ഫലവും ഉച്ചയ്ക്ക് മുന്‍പ് അറിയാനാകു. എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. എല്ലാ വീട്ടിലും ബാലറ്റ് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍ തപാല്‍ ബാലറ്റ് കൂടി ഏര്‍പ്പെടുത്തിയെന്നും വി ഭാസ്‍കരന്‍ പറഞ്ഞു ഏകദേശം അമ്പതിനായരത്തോളം പേർ തപാൽ വോട്ടിന് കാത്തിരിക്കുന്നുണ്ടെങ്കിലും പതിനായിരത്തോളം പേരുടെ വോട്ട് മാത്രമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉദ്യോഗസ്ഥർക്ക് വീട്ടിലെത്തി ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ അക്കാര്യത്തിൽ ആശങ്ക…

Read More

തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണം: കെ കെ ശൈലജ ടീച്ചര്‍, വോട്ടിന് പോകും മുന്നേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !

തിരുവനന്തപുരം: കോവിഡ് ഭീക്ഷണി നില നില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കും. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നെങ്കിലും ഇപ്പോഴും…

Read More