സൗദിയിൽ മലയാളി യുവതി കുഴഞ്ഞു വീണുമരിച്ചു

 

അൽബഹ:സൗദി അറേബ്യയിലെ അൽബാഹക്കടുത്തുള്ള പ്രദേശമായ ബൽജുർശിയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു നിര്യാതയായി.കോട്ടയം ചങ്ങനാശ്ശേരി മടപ്പള്ളി സ്വദേശിനിയായ പൂവത്താനം വീട്ടിൽ ബെസ്സിമോൾമാത്യു(37)ആണ് മരിച്ചത്.ബൽജുർശിയിൽ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്നു.ബൽജുർശി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹ്യപ്രർത്തകർ വഴി നടപ്പിലാക്കുന്നു.ഭർത്താവ്:ജോസഫ് വർഗീസ്,മകൻ ജൂബിലി ജോസഫ്:(2)വയസ്.