കൽപ്പറ്റ : മഞ്ഞപ്പിത്തം ബാധിച്ച് മലയാളി യുവാവ് സൗദിയിൽ മരിച്ചു. ബത്തേരി പുത്തൻ കുന്ന് സ്വദേശിയും അമ്പലവയൽ ആയിരം കൊല്ലിയിൽ താമസക്കാരനുമായ കുറ്റിയിൽ ഉമ്മൻ എന്ന ഷിബു തോമസ് (48) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി സൗദിയിൽ കച്ചവടം നടത്തി വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി തുടങ്ങി. ഭാര്യ: ജീന മക്കൾ: അലക്സ് ഉമ്മൻ, ആലീസ് (ഇരുവരും വിദ്യാർത്ഥികൾ)
The Best Online Portal in Malayalam