Headlines

മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്: മേയർ വി വി രാജേഷ്

തിരുവനന്തപുരം: മാനവിയം വീഥി നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമല്ല, നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്കെന്ന് മേയർ വി വി രാജേഷ്. തിരു നഗരസഭ 3 കോടി രൂപ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മനോഹരമാക്കിയത്. അതിൽ സർക്കാർ വിഹിതവുമുണ്ട്. നടത്തിപ്പ് അവകാശം മാത്രമാണ് നഗരസഭക്ക്. സാംസ്കാരിക പരിപാടികൾക്ക് ഒരു തടസവും നഗരസഭ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നിൽ കൂടുതൽ പരിപാടികൾക്ക് ചിലപ്പോൾ അനുവദിക്കില്ല.

ഏറെക്കുറെ അപേക്ഷകൾ വന്നതിൽ എല്ലാം അനുമതി നൽകിയിട്ടുണ്ട്. ഒരു കലാകാരിയുടെയും പേരിൽ അപേക്ഷ ലഭിച്ചിട്ടില്ല. പുഷ്പവദിയുടെ പേരിൽ നൽകിയ അപേക്ഷ സംഘാടകർ കാണിക്കട്ടെ. പ്രതിഷേധത്തിനെത്തിയവർക്ക് പോലും ബോധ്യമായി. മാധ്യമപ്രവർത്തകരെയടക്കം തെറ്റിദ്ധരിപ്പിച്ചു. .ഗായികയുടെ പേരിൽ അപേക്ഷ ലഭിച്ചിട്ടില്ല.

മാനവീയം സാംസ്കാരിക സമിതിയുടെ പേരിൽ ഒരു അപേക്ഷ ലഭിച്ചിരുന്നു. അങ്ങിനെ ഒരു രജത ജൂബിലി കമ്മിറ്റി സർക്കാർ പോലും അറിഞ്ഞിട്ടില്ല. ജനപ്രതിനിധികൾ പോലും ആ സമിതിയിൽ ഇല്ല. സ്ഥലത്തെ മന്ത്രി പോയിട്ട് കൗൺസിലർ പോലുമില്ല. രജതജൂബിലി സമിതിയുമായി ഒരു രേഖയും നഗരസഭയിൽ ഇല്ല.രജതജൂബിലി സാംസ്കാരിക സമിതി രംഗത്ത് വരട്ടെ. ഒളിഞ്ഞ് ഇരുന്ന് തെറ്റിദ്ധരിപ്പിക്കുന്നവർ പത്രസമ്മേളനം നടത്തണമെന്നും മേയർ ആവശ്യപ്പെട്ടു.