തിരുവനന്തപുരം: മാനവീയം വീഥിയിൽ കലാ, സാംസ്കാരിക പ്രവർത്തനങ്ങൾ തുടർന്നും നടത്തുവാനുള്ള സൗകര്യം സാംസ്കാരിക വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. തിരുവനന്തപുരം മേയർ, സ്ഥലം എംഎൽഎ തുടങ്ങിയവരുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും. സർഗാത്മക ഇടങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കലാകാരന്മാർ ഉയർത്തിയ ആശങ്ക ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കലാകാരന്മാർക്കൊപ്പവും ആവിഷ്കാര സ്വാതന്ത്രത്തിനൊപ്പവുമാണ് സർക്കാർ നിലകൊള്ളുന്നതെന്നും മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.
മാനവീയം സാംസ്കാരിക കൂട്ടായ്മകളുടെ രജത ജൂബിലി പ്രമാണിച്ചാണ് പുഷ്പവതിയുടെ പരിപാടിയ്ക്ക് തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നിഷേധിച്ചിരുന്നു. പരിപാടി നടത്താൻ ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നായിരുന്നു മേയർ പറഞ്ഞിരുന്നത്. മാനവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നും മാനവീയം വീഥി സ്വകാര്യ സ്വത്താക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നുമായിരുന്നു മേയർ വി വി രാജേഷിന്റെ നിലപാട്. മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ മാനവിയത്ത് പ്രതിഷേധം നടത്തിയിരുന്നു.









