Headlines

ഇറാന്‍ ഡേര്‍ട്ടി ബോംബ് പ്രയോഗിച്ചേക്കുമെന്ന റിപ്പോര്‍ട്ട്: പൂര്‍ണമായി തള്ളി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവി

വാഷിങ്ടണ്‍: ഇറാന്‍ ‘ഡേര്‍ട്ടി ബോംബ്’ പ്രയോഗിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവി തള്ളി. ഇറാന്‍ ഒരു ഡേര്‍ട്ടി ബോംബ് ഉപയോഗിച്ച് യുഎസിനെ ആക്രമിക്കുമെന്ന ഭീഷണി ഉടനടിയുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാസായുധം ഉപയോഗിച്ച് ലക്ഷ്യമിടുന്നതിനുള്ള പദ്ധതികള്‍ ഇറാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് നേരത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തളളിയിരുന്നു. (US officials denied…

Read More

കെഎസ്ആർടിസി: വാടക ബസ് വഴി ഒരു മാസത്തിനിടെ 2 ലക്ഷം വരുമാനം

തിരുവനന്തപുരം∙ വാടക (വെറ്റ് ലീസ്) ബസുകളിൽ നിന്നു കെഎസ്ആർടിസിക്ക് ഒരു മാസത്തിനിടെ ഏകദേശം 2 ലക്ഷം രൂപ വരുമാനം. വിവിധ സ്ഥലങ്ങളിൽ നിന്നു ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 5 എസി ബസുകളുടെ വാടക 1,00,85,011 രൂപയും ടിക്കറ്റ് വരുമാനം 1,02,71,847 രൂപയുമാണ്. 1,86,836 രൂപയാണ് കെഎസ്ആർടിസിക്ക് വരുമാനമായി ലഭിച്ചത്. കിലോമീറ്ററിന് 64 രൂപ നിരക്കിലാണ് ആദ്യ ബസുകൾ വാടകയ്ക്ക് എടുത്തതെങ്കിൽ ഇപ്പോൾ എസി ബസുകൾ 53 രൂപയ്ക്കും ലഭിക്കുന്നുണ്ട്. പുതിയ നിരക്കിൽ കൂടുതൽ ബസുകൾ വരുന്നതോടെ വരുമാനം…

Read More

ത്രിശക്തിസംഗമം: ട്രംപ്, പുട്ടിൻ, ഷി ഒന്നിക്കും; ചൈനയിൽ ഇന്ന് ചരിത്രഉച്ചകോടി

‘ഒരു വശത്തു കൈകൾ നീട്ടിപ്പിടിച്ചിരിക്കുന്ന കൂറ്റൻ റഷ്യൻ കരടി, മറുവശത്തു ഭീമൻ അമേരിക്കൻ പോത്ത്. വീട്ടിൽ മടങ്ങിയെത്താൻ വഴിയറിയാവുന്നതോ ഇടയിലിരുന്ന പാവം കൊച്ചു ഇംഗ്ലിഷ് കഴുതയ്ക്കു മാത്രം’– രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്റാൻ ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ എന്നിവരോടൊപ്പം പങ്കെടുത്തശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞ വാക്കുകളാണിവ. വളർന്നുവരുന്ന ശക്തികൾ അമേരിക്കയും റഷ്യയുമാണെന്നും ബ്രിട്ടൻ തളർന്നുകൊണ്ടിരിക്കുന്ന ശക്തിയാണെന്നുമുള്ള വ്യക്തമായ ബോധത്തോടെ നടത്തിയ പ്രസ്താവന. എങ്കിലും ഒന്നുകൂടിയുണ്ട് –…

Read More