താജ്മഹലിൽ ബോംബ് ഭീഷണി. ഉത്തർപ്രദേശ് പോലീസിനാണ് ഫിറോസാബാദിൽ നിന്ന് ഭീഷണിയെത്തിയത്. താജ്മഹലിനുള്ളിൽ ബോംബ് വെച്ചുവെന്നായിരുന്നു ഭീഷണി
ഇതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളെ താത്കാലികമായി മഹലിലേക്ക് പ്രവേശിപ്പിക്കുന്നില്ല. താജ്മഹലിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
അതേസമയം പരിശോധനയിൽ യാതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്നാണ് വിലയിരുത്തൽ