മുംബൈയിൽ മാളിൽ തീടിപിത്തം. നാഗ്പഡ മേഖലയിലെ സിറ്റി സെന്റർ മാളിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും തീ പടർന്നത്. ഇതോടെ സമീപിത്തുള്ള കെട്ടിടത്തിൽ നിന്നും 3500ഓളം പേരെ ഒഴിപ്പിച്ചു.
തീ അണക്കാനുള്ള ശ്രമങ്ങൾ ഇന്ന് പുലർച്ചെ വരെ നീണ്ടു. മാളിനോടു ചേർന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് മാറ്റിയത്. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റു.