കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിച്ച രക്ഷാപ്രവർത്തകരുടെ എണ്ണം 53 ആയി. 824 പേരുടെ ഫലം നെഗറ്റീവാണ്.
വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് മേഖലകളിൽ നിന്നുള്ളവർ അന്ന് മുതൽക്കെ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടർ, എസ് പി, അസി. കലക്ടർ, സബ് കലക്ടർ, എ എസ് പി എന്നിവരുൾപ്പെടെ നിരവധി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയും ദുരന്തസ്ഥലത്ത് എത്തിയ ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ വിമാനാപകടം നടക്കുന്നത്.