കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,11,56,923 ആയി ഉയർന്നു
24 മണിക്കൂറിനിടെ 89 പേർ രാജ്യത്ത് മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 14,301 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 1,08,26,075 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്
നിലവിൽ 1,73,413 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,57,435 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. അതേസമയം രാജ്യത്താകെമാനം ഇതിനോടകം 1,66,16,048 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.