കുടിയേറ്റ മേഖലകളായ മുള്ളൻകൊല്ലിയിലും പുൽപ്പള്ളിയിലും പര്യടനം നടത്തി ഐ സി ബാലകൃഷ്ണൻ
സുൽത്താൻ ബത്തേരി: രാവിലെ മുള്ളൻകൊല്ലിയിൽ നിന്നാരംഭിച്ച് രാത്രി വൈകി പുൽപ്പള്ളിയിൽ സമാപിച്ചു. രാവിലെ മുള്ളൻകൊല്ലി ടൗണിലായിരുന്നു തുടക്കം. കച്ചവടക്കാരിലേറെയും പരിചയക്കാർ തന്നെയായിരുന്നു.കുടുബവിശേഷങ്ങൾ ചോദിച്ചും വോട്ടഭ്യർത്ഥിച്ചും നടന്നു നീങ്ങിയ സ്ഥാനാർത്ഥി ടാക്സി ഡ്രൈവർമാർക്കിടയിലേക്കുമെത്തി. ഇടക്ക് സ്വകാര്യ ബസിലിരുന്ന വോട്ടർ ക്ഷണിച്ചപ്പോൾ ബസിനുള്ളിൽ കയറിയും വോട്ടഭ്യർത്ഥന.തുടർന്ന് പട്ടാണിക്കുപ്പ് അങ്ങാടിയിൽ വോട്ടഭ്യർത്ഥന. പെരിക്കല്ലൂർ പള്ളി സന്ദർശനത്തിന് ശേഷം ടൗണിലേക്ക്. പിന്നെ കൂടെയുള്ളവരെയും കൂട്ടി പുഴക്കടവിലേക്ക്. കടത്തുകാരോടും അക്കരെ കടക്കാൻ കാത്ത് നിൽക്കുന്നവരോടും സ്നേഹപൂർവ്വമുള്ള വോട്ടഭ്യർത്ഥന. അക്കരക്ക് പോകാൻ ആളുകൾ കയറിയ തോണിയിൽ…