നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ലീഗും ബിജെപിയും പരസ്പര സഹായസഹകരണ സംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ലീഗും ബിജെപിയും പരസ്പര സഹായസഹകരണ സംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.നേമത്ത് നിന്നും ബിജെപി അംഗം കഴിഞ്ഞതവണ വിജയി ച്ചെത്തിയത് ഈ ധാരണയുടെ അടിസ്ഥാനത്തിലാ ണന്നും അദ്ദേഹം പറഞ്ഞു. ബത്തേരിയില്‍ എല്‍ഡിഎഫ് ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മില്‍ക്ക് സൊ സൈറ്റി ഹാളില്‍ നടന്ന ജനകീയ കണ്‍വെന്‍ ഷനിലാണ് യുഡിഎഫിനും ബെജെപിക്കുമെതിരെ എം എ ബേബി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും പരസ്പര സഹായസഹകരണ സംഘമായാണ് പ്രവര്‍ത്തിക്കുന്നത്.
ഈ ധാരണായാണ് കഴിഞ്ഞതെരഞ്ഞെടുപ്പില്‍ നേമത്തുനിന്നും ഒ രാജഗോപാലനെ നിയമസഭയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് മറച്ചുവെക്കാനാണ് സിപിഎം ബിജെപി കൂട്ടുകെട്ടുണ്ടെന്ന് യുഡിഎഫ് ആരോപിക്കുന്നത്. വര്‍ഗീയതയെ കേരളീയര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എഞ്ചിനീയര്‍ എന്ന നിലയില്‍ ഈ ശ്രീധരന് ഗ്രേഡടിസ്ഥാനത്തില്‍ എപ്ലസ് നല്‍കാം. എന്നാല്‍ രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഇസെഡാണന്നും എം എ ബേബി പറഞ്ഞു. ചടങ്ങില്‍ സി അസൈനാര്‍ അധ്യക്ഷനായി. വി വി ബേബി, സി കെ സഹദേവന്‍, ബേബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.