കേരള കോണ്‍ഗ്രസ് എം.സംസ്ഥാന കമ്മറ്റി അംഗവും,സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാനുമായിരുന്ന ടി.എല്‍ സാബു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ടി.എല്‍ സാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് ശേഷം സ്വതന്ത്ര നിലപാടിലായിരുന്നു ടി.എല്‍ സാബു.വയനാട് ജില്ലയോട് ഇടതുപക്ഷ മുന്നണി കാണിക്കുന്ന അവഗണനക്കെതിരെ യു.ഡി.എഫ് പ്രതിനിധികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും തുടര്‍ന്ന് യു.ഡി.എഫ് ന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ടി.എല്‍ സാബു പറഞ്ഞു