12 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ജോസഫ്; 9 സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ്

 

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചര്‍ച്ച ഇന്ന് നടക്കും. 12 സീറ്റ് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാല്‍ 9 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്

മുസ്ലിം ലീഗിന് 3 സീറ്റ് അധികം നല്‍കിയ സാഹചര്യത്തില്‍ തങ്ങള്‍ക്കും സീറ്റ് അധികം വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഒപ്പമുണ്ടായിരുന്നപ്പോള്‍ 15 സീറ്റില്‍ മത്സരിച്ചവര്‍ നിലവിലെ സാഹചര്യത്തില്‍ 12 സീറ്റ് ചോദിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കിയ മറുപടി.