രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,10,96,731 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
11,288 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,07,86,457 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മരണം 1,57,157 ആയി ഉയർന്നു
നിലവിൽ 1,68,627 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 1,43,01,266 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.