12 സീറ്റുകൾ വേണം, ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം ശരിയല്ല: പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്ന് പി ജെ ജോസഫ് വിഭാഗം. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കും. ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ്. കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തും

കേരളാ കോൺഗ്രസിന് കോട്ടയത്തുണ്ടായിരുന്ന മുൻതൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരിഹരിച്ചാൽ യുഡിഎഫ് വിജയിക്കും. ഉമ്മൻ ചാണ്ടി നേതൃനിരയിലെത്തിയത് മുതൽക്കൂട്ടാണ്.

കോൺഗ്രസ് പാർട്ടിയിലെ യോജിപ്പില്ലായ്മ പല സീറ്റുകളുടെയും പരാജയത്തിന് കാരണമാകും. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടു നീങ്ങും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങളെയുള്ളുവെന്നും പി ജെ ജോസഫ് പറഞ്ഞു.