കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരിലും മത്സരിക്കുന്നോ എന്ന സിപിഎം നേതാക്കളുടെ വെല്ലുവിളിക്കെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല
കെ ടി ജലീലും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ല. ജനം ഇതെല്ലാം വിലയിരുത്തും. ശബരിമല പ്രധാനപ്പെട്ട വിഷയമാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി ഉയർത്താനില്ല. പ്രതിപക്ഷമെന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ പാർലമെന്റിലും നിയമസഭയിലും ശ്രമിച്ചിട്ടുണ്ട്
എൻ എസ് എസ് നടത്തിയ പ്രതികരണം തെറ്റിദ്ധാരണ കൊണ്ടാണ്. തെറ്റിദ്ധാരണ മാറ്റുന്നതിനായി എൻ എസ് എസ് നേതാക്കളെ കാണുമെന്നും ചെന്നിത്തല പറഞ്ഞു.