രാജ്യത്ത് 70 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് ഇതുവരെ 70,17,114 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഐ.സി.എം.ആര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ ആകെ 20,40,23,840 സാമ്ബിളുകള്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ബുധനാഴ്ച മാത്രം പരിശോധിച്ചത് 6,99185 സാമ്ബിളുകളാണ്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. ഇതില്‍ 1,05,73,372 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 1,42,562 പേരാണ് കോവിഡ് ബാധിതരായുള്ളത്. 1,55,360 പേര്‍ മരിച്ചു.