നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് പി സി ജോർജ്. ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ യുഡിഎഫിന് സാധിച്ചാൽ നേരിയ ഭൂരിപക്ഷത്തിന് യുഡിഎപിന് അധികാരത്തിൽ തിരിച്ചെത്താം.
പൂഞ്ഞാറിൽ തന്നെ മത്സരിക്കും. 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പാലായിൽ മത്സരിച്ചാലും ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താൻ മുന്നണിയിൽ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികൾ എതിർക്കുമെന്ന് കരുതുന്നില്ലെന്നും പി സി ജോർജ് പറഞ്ഞു
ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരളാ കോൺഗ്രസ് അടക്കം ഒരു പാർട്ടിയിലും ചേരില്ല. കേരളാ ജനപക്ഷം(സെക്യുലർ)ആയി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പി സി ജോർജ് പറഞ്ഞു.