പാലാ ഉൾപ്പെടെയുള്ള നാല് സീറ്റുകൾ എൻ സി പിയുടേത് തന്നെയാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ. പാലാ സീറ്റിൽ തർക്കമില്ല. പാലാ വിട്ടു കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ടി പി പീതാംബരൻ പറഞ്ഞു
കൊച്ചിയിൽ എൻ സി പി നേതൃയോഗം ചേരുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജോസ് കെ മാണിയുടെ ഇടതുപ്രവേശനം ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് നേതൃയോഗം ചേരുന്നത്.
പാലാ അടക്കം നാല് സീറ്റുകളിലും എൻ സി പി തന്നെ മത്സരിക്കും. സീറ്റ് മാറണമെന്ന് ആരും ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ല. പാലാ ജോസ് കെ മാണിക്ക് നൽകുമോയെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടോയെന്ന് അറിയില്ല
പാർട്ടിയിൽ ഭിന്നതയില്ല. യുഡിഎഫുമായി മാണി സി കാപ്പൻ ചർച്ച നടത്തിയെന്ന എം എം ഹസന്റെ പരാമർശത്തിന് കാപ്പൻ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ടി പി പീതാംബരൻ പറഞ്ഞു.