യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എൽ ഡി എഫിലേക്ക് കയറാനൊരുങ്ങുന്ന ജോസ് കെ മാണിയെ വിമർശിച്ച് കെ എം മാണിയുടെ മകളുടെ ഭർത്താവ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ എംബി ജോസഫാണ് ജോസ് കെ മാണിക്കെതിരെ പരസ്യമായി രംഗത്തുവന്നത്
കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാ കോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇടതുപക്ഷത്തോട് മുമ്പ് ഐക്യം പ്രഖ്യാപിച്ച കെ എം മാണി രണ്ട് വർഷത്തിന് ശേഷം യുഡിഎഫിൽ തിരിച്ചെത്തിയത്.
കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും എം ബി ജോസഫ് വ്യക്തമാക്കി. സിപിഎം കെ എം മാണിയെ വേട്ടയാടിയ പ്രസ്ഥാനമാണ്. ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ലെന്നും ജോസഫ് പറഞ്ഞു.