കോൺഗ്രസ് ആവശ്യപ്പെട്ടാൽ മുന്നണി പ്രവേശനം ചർച്ച ചെയ്യുമെന്ന് പി സി ജോർജ്

കോൺഗ്രസ് ആവശ്യപ്പെട്ടാൽ മുന്നണി പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്ന് പിസി ജോർജ്. ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു. ലീഗ് ഉൾപ്പെടെയുള്ളവർക്ക് മുന്നണി പ്രവേശനത്തിൽ എതിർപ്പില്ല

15 നിയോജക മണ്ഡലങ്ങളിൽ ജനപക്ഷത്തിന് സ്വാധീനമുണ്ടെന്നും പി സി ജോർജ് പറഞ്ഞു. യുഡിഎഫ് മുന്നണി പ്രവേശനത്തിനായി പിസി ജോർജിന്റെ ജനപക്ഷം പാർട്ടിയുടെ ശ്രമം ഊർജിതമായി നടക്കുകയാണ്. അതേസമയം യുഡിഎഫിലെ ഒരു വിഭാഗം പി സി ജോർജിനെ എടുക്കരുതെന്ന നിലപാട് സ്വീകരിക്കുന്നുണ്ട്.