പാലാ സീറ്റ് വിട്ടുകൊടുക്കില്ല; മുന്നണി മാറ്റം ചർച്ച നടത്തിയിട്ടില്ലെന്നും ടി പി പീതാംബരൻ മാസ്റ്റർ

പാലാ സീറ്റിനെ സംബന്ധിച്ച് തർക്കമുണ്ടെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ. സീറ്റ് എൻസിപിയിൽ നിന്ന് തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ല. തോറ്റ പാർട്ടിക്ക് സീറ്റ് തിരിച്ചു കൊടുക്കണമെന്ന് പറയുന്നത് വിചിത്രമാണ്.

എൽഡിഎഫിന്റെ നയം അതല്ല. ഒരു സീറ്റും എൻസിപി വിട്ടു കൊടുക്കില്ല. പുതിയ പാർട്ടികൾ മുന്നണിയിൽ വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപി മാത്രമല്ല. പാർട്ടിയിൽ പിളർപ്പുണ്ടാകില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പരിഗണ ലഭിച്ചില്ലെന്ന പരാതി പൊതുവിൽ ജില്ലാ കമ്മിറ്റികൾക്കുണ്ട്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും ടി പി പീതാംബരൻ അറിയിച്ചു.