വയനാട്ടിൽ കാലം തെറ്റിയ മഴ കാപ്പി കൃഷിയെ പ്രതികൂലമായി ബാധിച്ചു; വിളവെടുപ്പിന് മുമ്പ് പൂ വിരിയുന്നത് വിനയായി
കൽപ്പറ്റ: കാലം തെറ്റി പെയ്ത മഴ നെൽകൃഷിക്കാരെ എന്ന പോലെ വയനാട്ടിലെ കാപ്പി കർഷകരെയും ദോഷകരമായി ബാധിച്ചു. വിളവെടുപ്പിന് മുമ്പ് കാപ്പിക്കുരു പൊഴിഞ്ഞും പറിച്ച് തീരും മുമ്പേ പുതിയ പൂക്കൾ വന്നതുമാണ് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുന്നത്. വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം നല്ല രീതിയിൽ പൂമഴയും പിൻ മഴയും ലഭിച്ചതിനാൽ ഇത്തവണ ഉല്പാദനം കൂടുതലായിരുന്നെങ്കിലും മഴ കാരണം കൃത്യ സമയത്ത് കാപ്പി വിളവെടുപ്പ് നടത്താനായിട്ടില്ല. ഡിസംബർ ജനുവരി മാസങ്ങളിലാണ് കാപ്പിയുടെ വിളവെടുപ്പ് സീസൺ .ഈ സമയത്ത് മഴ…