കൽപ്പറ്റ: കാലം തെറ്റി പെയ്ത മഴ നെൽകൃഷിക്കാരെ എന്ന പോലെ വയനാട്ടിലെ കാപ്പി കർഷകരെയും ദോഷകരമായി ബാധിച്ചു. വിളവെടുപ്പിന് മുമ്പ് കാപ്പിക്കുരു പൊഴിഞ്ഞും പറിച്ച് തീരും മുമ്പേ പുതിയ പൂക്കൾ വന്നതുമാണ് കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുന്നത്. വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം നല്ല രീതിയിൽ പൂമഴയും പിൻ മഴയും ലഭിച്ചതിനാൽ ഇത്തവണ ഉല്പാദനം കൂടുതലായിരുന്നെങ്കിലും മഴ കാരണം കൃത്യ സമയത്ത് കാപ്പി വിളവെടുപ്പ് നടത്താനായിട്ടില്ല. ഡിസംബർ ജനുവരി മാസങ്ങളിലാണ് കാപ്പിയുടെ വിളവെടുപ്പ് സീസൺ .ഈ സമയത്ത് മഴ ഇല്ലാതാരിക്കുകയും നല്ലവണ്ണം വെയിൽ ലഭിക്കുകയും വേണം. ചൂട് കൂടിയ വെയിലിനെ മാത്രം ആശ്രയിച്ചാണ് വിളവെടുത്ത കാപ്പി ഉണക്കുന്നത്. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കർഷകർക്ക് വെയിൽ ഇല്ലങ്കിൽ കാപ്പി ഉണക്കാൻ കഴിയില്ല. വെയിൽ കുറഞ്ഞാൽ ഈർപ്പം നിന്ന് പൂപ്പൽ കയറും. ഇത് കാപ്പിയുടെ ഗുണമേന്മയെ ബാധിക്കുകയും ഉണ്ട കാപ്പി വിൽപ്പന നടത്താൻ കഴിയാതെയും വരും. കാപ്പി ഉണക്കാൻ കളങ്ങൾ ഇല്ലാത്തവർ മഴയുള്ളപ്പോൾ വിളവെടുപ്പ് വൈകിപ്പിക്കുകയാണ് ചെയ്യുന്നത് ‘ അതിനിടെ മഴ പെയ്താൽ കുരു വ്യാപകമായി പൊഴിയും . ഇങ്ങനെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. വയനാട് ജില്ലയിൽ ഏകദേശം 65000 ത്തിലധികം ഹെക്ടർ സ്ഥലത്ത് കാപ്പികൃഷിയുണ്ട്. എഴുപതിനായിരത്തിലധികം കർഷകർക്ക് നേരിട്ടുള്ള വരുമാന മാർഗ്ഗവും ജീവിതോപാധിയുമാണ് കാപ്പികൃഷി .കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിതോട്ടങ്ങൾ ഉള്ളത് വയനാട്ടിലാണ്. കൃഷി വകുപ്പിന് കീഴിൽ വരാത്തതിനാൽ പതിറ്റാണ്ടുകളായി സംസ്ഥാന സർക്കാരിൽ നിന്നും കാപ്പി കർഷകർക്ക് യാതൊരു ആനുകൂല്യമോ കാലാവസ്ഥ മൂലമോ പ്രകൃതി ക്ഷോഭം മൂലമോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമോ ലഭിക്കാറില്ല. ഇത്തവണ കാലം തെറ്റിയുള്ള മഴയിൽ വയനാട് ജില്ലയിലെ കാർഷിക മേഖലയിലും സാമ്പത്തിക മേഖലയിലും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. . ഉല്പാദന ചിലവ് വർദ്ധിച്ചിട്ടും കാപ്പി വില കൂടിയിട്ടില്ല. വിലക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ഡിസംബർ, ജനുവരി മാസങ്ങളിൽ ഉണ്ടായ ‘നഷ്ടം’ കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നും കോഫീ ബോർഡ് ധനസഹായങ്ങൾ ഇല്ലാത്തതിനാൽ കാപ്പിയെ കാർഷിക വിളിയായി കണക്കാക്കി കൃഷി വകുപ്പ് കണക്കെടുപ്പ് നടത്തണമെന്നുമാണ് കർഷകരുടെ ആവശ്യം. പതിറ്റാണ്ടുകളായി കാപ്പികൃഷിയുള്ള ജില്ലയാണ് വയനാട് എങ്കിലും കാപ്പി ഉണക്കുന്നതിന് കാപ്പിക്കളങ്ങൾ അല്ലാതെ ഡ്രയർ പോലുള്ള ശാസ്ത്രീയമോ ,ആധുനികമോ ആയ സംവിധാനങ്ങൾ ഇല്ലാത്തത് വലിയൊരു പ്രതിസന്ധിയാണ്. കാലം തെറ്റിയുള്ള മഴ നീണ്ടു നിന്നാൽ ഉണക്കാനുള്ള സൗകര്യ കുറവ് മൂലം വിളവെടുക്കാതിരിക്കുക
The Best Online Portal in Malayalam