പ്രമേഹം നീക്കാം, ആരോഗ്യം കാക്കാം; പേരയ്ക്ക ഒരു ഒറ്റമൂലി

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. തല്‍ഫലമായി, രക്തത്തിലെ പഞ്ചസാരയ്ക്ക് സംഭരണത്തിനായി കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഇത് ശരീരത്തില്‍ അസാധാരണമായ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളാണ് ഈ അവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ഇതുമാത്രമല്ല, മറ്റു പല ഘടകങ്ങളും പ്രമേഹത്തിന് വഴിയൊരുക്കുന്നു. എന്നാല്‍, പ്രമേഹം തടയാനായി നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാം എന്നതാണ് ഒരു നല്ല കാര്യം. അത്തരത്തിലൊന്നാണ് പേരയ്ക്ക.

പേരയ്ക്കയിലെ തനതായ പോഷകഘടന പ്രമേഹം തടയാനുള്ള മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇളം പച്ച നിറമുള്ള ഈ മൃദുവായ പഴം ശൈത്യകാലത്താണ് കൂടുതലും കാണപ്പെടുന്നത്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും പ്രമേഹത്തെ കൈകാര്യം ചെയ്യുന്നതിനും പേരയ്ക്ക  ഗുണം ചെയ്യുന്നു .

കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജി.ഐ) അടങ്ങിയ പഴവര്‍ഗ്ഗമാണ് പേരയ്ക്ക. അതായത് ഇത് ശരീരത്തില്‍ പതുക്കെ ആഗിരണം ചെയ്യപ്പെടുകയും ക്രമേണ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.

നാരുകളാല്‍ വളരെയധികം സമ്പുഷ്ടമായ പഴമാണ് പേരയ്ക്ക. നാരുകള്‍ ആഗിരണം ചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നു, ഇത് രക്തത്തിലേക്ക് വേഗത്തില്‍ കടക്കുന്നില്ല. അതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പേരയ്ക്ക മികച്ചതായി കണക്കാക്കപ്പെടുന്നു.

പേരയ്ക്കയില്‍ കലോറി കുറവാണ്, അതിനാല്‍ ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹത്തിന് മറ്റൊരു കാരണമാണ് അമിത ഭാരം. കണക്കുകള്‍ പ്രകാരം 100 ഗ്രാം പേരയ്ക്കയില്‍ 68 കലോറിയും 8.92 ഗ്രാം സ്വാഭാവിക പഞ്ചസാരയും മാത്രമാണ് അടങ്ങിയിരിക്കുന്നത്.

പ്രമേഹ ഭക്ഷണത്തിന്റെ പ്രധാന ഘടകമാണ് ഉപ്പ് കുറവായ ഭക്ഷണം. പേരക്കയില്‍ കുറഞ്ഞ അളവില്‍ മാത്രമേ സോഡിയം അടങ്ങിയിട്ടുള്ളൂ. കൂടാത, ഉയര്‍ന്ന പൊട്ടാസ്യവും ഇതിലുണ്ട്. ഇതെല്ലാം നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടം ഓറഞ്ചാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, തെറ്റി. ഓറഞ്ചില്‍ ഉള്ളതിന്റെ നാലിരട്ടി വിറ്റാമിന്‍ സി പേരയ്ക്കുണ്ട്! ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ക്കെതിരെ പോരാടുന്നതിനും വിറ്റാമിന്‍ സി വളരെയധികം ഗുണം ചെയ്യും.