നേമത്ത് ബിജെപിയെ പരാജയപ്പെടുത്താനാകില്ല; 35 സീറ്റ് കിട്ടിയാൽ സർക്കാരുണ്ടാക്കുമെന്ന് ആവർത്തിച്ച് സുരേന്ദ്രൻ

നേമത്ത് കോൺഗ്രസ് കരുത്തനായ സ്ഥാനാർഥിയെ നിർത്തട്ടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പക്ഷേ മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണ്. 35 സീറ്റ് കിട്ടിയാൽ സർക്കാർ ഉണ്ടാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവർത്തിച്ചു

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തും ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലും ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടും ശക്തരായ സ്ഥാനാർഥികളെ നിർത്തും. നേമത്ത് ആര് വിചാരിച്ചാലും ബിജെപിയെ പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രൻ പറഞ്ഞു.