നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും ജനവിധി തേടും. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിംഗാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
്‌കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 25 സീറ്റുകളിൽ മാത്രമാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്. കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്ന എൻജിനീയർ ഇ ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും. നേമത്ത് കുമ്മനം രാജശേഖരനെയാണ് ബിജെപി നിർത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന നേതാവ് സി കെ പത്മനാഭവൻ മത്സരിക്കും. കാട്ടാക്കടയിൽ പി കെ കൃഷ്ണദാസാണ് സ്ഥാനാർഥി. തൃശ്ശൂരിൽ സുരേഷ് ഗോപിയും കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനവും മത്സരിക്കും.
നടൻ കൃഷ്ണകുമാർ തിരുവനന്തപുരം സെൻട്രലിൽ സ്ഥാനാർഥിയാകും. മണിക്കുട്ടൻ മാനന്തവാടിയിൽ സ്ഥാനാർഥിയാകും. തിരൂരിൽ വി സി അബ്ദുൽ സലാം മത്സരിക്കും.