വാകേരി വാലി
എസ്സ്റ്റേറ്റിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ച് എൽ ഡി എഫ് സ്ഥാനാത്ഥി എം എസ് വിശ്വനാഥൻ
മൂടക്കൊല്ലി തൊഴിലുറപ്പ് തൊഴിലാളികളെയും, ഓട്ടോറിക്ഷ ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു.
തുടർന്ന് മീനങ്ങാടി യാക്കോഭായ സുറിയാനി ഭദ്രാസന അധിപൻ ഡോ:പോളികാർപ്പോസിനെ കണ്ട് വോട്ട് അഭ്യാത്ഥിച്ചു.
പ്രീപൈമറി ടീച്ചേഴ്സ് അസോസിയേഷന്റെ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു.
ബത്തേരി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ജനകീയ കൺവെൻഷനിൽ പങ്കെടുത്തു.ബത്തേരി അസ്സംഷൻ ആശുപത്രി, അസ്സംഷൻ കോൺവെന്റ് എന്നിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിച്ചു.
പൂതിക്കാട് സോപ്പ് ഫാക്ടറി, പൂമല സ്ക്കൂൾ, ബത്തേരി വിനായക ആശുപത്രിയിലെ ഡോക്ടർമാർ മറ്റ് ജീവനക്കാർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
വീട്ടിക്കുറ്റി, കക്കടം, തിരുനെല്ലി എന്നിവിടങ്ങളിലെ കോളനിക്കും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. എൽ ഡി എഫ് നേതാക്കളായ കെ.ശശാങ്കൻ, ടി.ബി.സുരേഷ്, സി.കെ സഹദേവൻ, കെ.സി യോഹന്നാൻ, കെ കെ കുര്യാക്കോസ് മാസ്റ്റർ, ടി.പി ഋതുശോഭ് ഒപ്പമുണ്ടായിരുന്നു